കോവിഡ് പി.സി.ആർ റിപ്പോർട്ടില്‍ കൃത്രിമം, ഒമാനില്‍ രണ്ടുപേർ പിടിയില്‍

മസ്‌കത്ത്- വ്യാജ കൊവിഡ് പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച രണ്ട്  പേരെയാണ് പിടികൂടിയത്.  

മസ്‌കത്ത് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ചാണ് ഇവരെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.

വ്യാജ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ട്രാവല്‍ ഏജന്‍സി മുഖേനെയാണ് ഉണ്ടാക്കിയതെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

Latest News