മധ്യപ്രദേശ് മന്ത്രി പരിപാടിക്കിടെ വേദിയില്‍ വീണു

ഗ്വാളിയര്‍- മധ്യപ്രദേശ് ഊര്‍ജകാര്യ മന്ത്രി പ്രദ്യുംന സിങ് തോമര്‍ ഗ്വാളിയറില്‍ നാഷണല്‍ ഹോര്‍ട്ടികള്‍ചര്‍ ബോര്‍ഡ് ഓഫീസ് ഉല്‍ഘാടന ചടങ്ങിനിടെ വേദിയില്‍ വീണു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും ഈ സമയം വേദിയിലുണ്ടായിരുന്നു. മന്ത്രിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു വിശദമായ ആരോഗ്യ പരിശോധന നടത്തിയതായും ആരോഗ്യ സ്ഥിതി നോര്‍മല്‍ ആണെന്നും പോലീസ് അറിയിച്ചു. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടക്കുന്നതിനിടെയാണ് മന്ത്രി തെന്നിവീണത്. ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മന്ത്രി പിന്നീട് ഭോപാലിലേക്ക് പോയി.
 

Latest News