മനാമ- കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്റൈനിലെത്തി. പാർട്ടി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള രാഹുലിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്. എയർപോർട്ടില്‍ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പ് നല്‍കി.
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വിദേശ ഇന്ത്യക്കാരുടെ കൺവെൻഷനിലും ഇന്ത്യൻ വംശജരുടെ ആഗോള സംഘടന (ഗോപിയോ) സംഘടിപ്പിക്കുന്ന കൂട്ടായ്മയിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ‘ 50 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നതാണ് ഗോപിയോ’ സമ്മേളനം.
പ്രവാസി ഇന്ത്യക്കാർ നമ്മുടെ രാജ്യത്തിന്‍റെ അംബാസഡർമാരാണെന്നും അവരെ ബഹ്റൈനില്‍ അഭിസംബോധന ചെയ്യുമെന്നും മനാമയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നാളെ അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങും.






