സഞ്ജുവിന്റെ ടീമിന്റെ ഓഹരി സ്വന്തമാക്കി ലിവര്‍പൂളിന്റെ ഉടമസ്ഥര്‍

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ റെഡ്‌ബേര്‍ഡ് കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ 15 ശതമാനം ഓഹരി സ്വന്തമാക്കി. ഐ.പി.എല്ലിലെ പ്രഥമ ചാമ്പ്യന്മാരാണ് റോയല്‍സ്. ഷെയ്ന്‍ വോണ്‍ നയിച്ച ടീം 2008 ലാണ് കിരീടം നേടിയത്. 
ലണ്ടനില്‍ ജീവിക്കുന്ന മനോജ് ബദാലെയാണ് റോയല്‍സിന്റെ മുഖ്യ ഓഹരിയുടമ. ഐ.പി.എല്ലിന്റെ ആഗോള അംഗീകാരത്തിന്റെ സൂചനയാണ് ഈ ഇടപാടെന്ന് ബദാലെ പറഞ്ഞു.
 

Latest News