യൂറോ: ഡെല്‍റ്റ കൊറോണ,  4000 പേര്‍ പരിശോധന നടത്തണം

കോപന്‍ഹാഗന്‍ - ഈ മാസം 17 ന് ഡെന്മാര്‍ക്കും ബെല്‍ജിയവും തമ്മിലുള്ള യൂറോ കപ്പ് മത്സരത്തിന് കോപന്‍ഹാഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തിലെത്തിയവരില്‍ മൂന്നു പേര്‍ക്ക് ഡെല്‍റ്റ കൊറോണ. അന്ന് കളി കണ്ടവരെല്ലാം പരിശോധന നടത്തണമെന്ന് ഡെന്മാര്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രോഗം കണ്ടെത്തിയവരുടെ സമീപത്തായി നാലായിരത്തോളം പേര്‍ കളി കണ്ടിരുന്നുവെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
എന്നാല്‍ പൊതുവെ സ്ഥിതിഗതികളില്‍ സംതൃപ്തിയുണ്ടെന്ന് യൂറോ കപ്പ് നടക്കുന്ന 11 നഗരങ്ങളിലെ അവസ്ഥ വിലയിരുത്തിയ യുവേഫ പറഞ്ഞു.
 

Latest News