അഭിമാനം റൊണാള്‍ഡൊ, താങ്കള്‍ നല്ല മനുഷ്യനാണ്‌

തെഹ്‌റാന്‍ - ഏറ്റവുമധികം രാജ്യാന്തര ഗോളടിച്ച റെക്കോര്‍ഡ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ സ്വന്തമാക്കുന്നതില്‍ അഭിമാനമേയുള്ളൂ എന്ന് ഇതുവരെ ആ റെക്കോര്‍ഡിന്റെ ഉടമയായ ഇറാന്‍് സ്‌ട്രൈക്കര്‍ അലി ദാഇ. വലിയ ഫുട്‌ബോള്‍ ചാമ്പ്യന്‍ മാത്രമല്ല, ജീവിതത്തെ വിലമതിക്കുന്ന മനുഷ്യസ്‌നേഹി കൂടിയാണ് ക്രിസ്റ്റ്യാനൊ എന്ന് ദാഇ പ്രശംസിച്ചു. ചാമ്പ്യന്മാര്‍ എന്നും ചാമ്പ്യന്മാരാണെന്നും താന്‍ ഏറെ ആദരിക്കുന്ന താങ്കളില്‍നിന്ന് ലഭിച്ച പ്രശംസാ വാക്കുകളില്‍ അഭിമാനമുണ്ടെന്നും ക്രിസ്റ്റ്യാനൊ പ്രതികരിച്ചു. 
1993-2006 കാലയളവില്‍ 149 മത്സരങ്ങളില്‍ നിന്നാണ് ദാഇ 109 ഗോളടിച്ചത്. 178 കളികളില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനൊ ആ റെക്കോര്‍ഡിനൊപ്പമെത്തിയത്. തന്റെ റെക്കോര്‍ഡ് ക്രിസ്റ്റിയാനൊ തകര്‍ക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് മുമ്പും പലതവണ ദാഇ വ്യക്തമാക്കിയിരുന്നു. ലിയണല്‍ മെസ്സിക്കും ഡിയേഗൊ മറഡോണക്കുമൊപ്പം ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ് ക്രിസ്റ്റിയാനൊ എന്നും ദാഇ പറഞ്ഞു. 

Latest News