ദോഹ- ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി നിര്യാതനായി.
പരേതനായ കുണ്ടുങ്ങല്‍ നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ അറബിന്റകം നിയാസാണ്(54) മരിച്ചത്. ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ 13 വര്‍ഷമായി ജോലി ചെയ്തുവരുന്ന നിയാസ് കഴിഞ്ഞ ബുധനാഴ്ച ജോലിക്ക് പോകാനിറങ്ങിയപ്പോള്‍ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.
നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: കുറ്റിച്ചറി സ്വദേശിനി വലിയ മാപ്പിളകത്ത് സഹീറ ഭാനു (ഭാനു).
മക്കള്‍: അഫ്‌ലഹ് ഉസ്മാന്‍, അഫ്ഹാം നിയാസ്, അസ്സാംമൂസ നിയാസ്.
സഹോദരങ്ങള്‍: സലീം, റഷീദ് (ഖത്തര്‍),പരേതരായ സഫിയ, സുദാത്ത്.






