ചെങ്കോലേന്താൻ ചേരിയിൽനിന്ന്

കായിക താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയല്ല. നമ്മുടെ കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് തന്നെ ഒളിംപിക് മെഡലുകാരനാണ്. ഇപ്പോഴത്തെ രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ ബ്രിട്ടനിൽ ർലമെന്റംഗമാണ്. സചിൻ ടെണ്ടുൽക്കറും എം.സി മേരികോമും മുഹമ്മദ് അസ്ഹറുദ്ദീനും ജ്യോതിർമയി സിക്ദറുമൊക്കെ പാർലമെന്റിലെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിൽ ഇംറാൻ ഖാൻ പ്രതിപക്ഷ നേതാവാണ്. മാനി പകിയാവൊ ഫിലിപ്പൈൻസിൽ സെനറ്ററായി. ഇവരിൽ  നിന്നെല്ലാം വിയയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് രാജ്യത്തിന്റെ ഭരണത്തലവനാകാൻ കഴിഞ്ഞുവെന്നതിനാലാണ്.

മൺറോവിയയിലെ ചേരിയിൽനിന്ന് ലോക ഫുട്‌ബോളിന്റെ ഉയരങ്ങളിലേക്ക് പന്ത് തട്ടിയിരുന്നു ജോർജ് വിയ. ലോകകപ്പിൽ കളിക്കാത്ത ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ എന്ന ക്വിസ് ചോദ്യം വിയയെ എന്നും അപൂർവ കളിക്കാരനാക്കി നിലനിർത്തും. ബൂട്ടഴിച്ചാൽ വിസ്മൃതിയിലേക്ക് പോവുന്നവരാണ് കളിക്കാർ. എന്നാൽ ലൈബീരിയയിൽ പ്രസിഡന്റ് പദത്തിലേക്കുയർന്ന് വിയ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. കായിക താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയല്ല. നമ്മുടെ കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് തന്നെ ഒളിംപിക് മെഡലുകാരനാണ്. ഇപ്പോഴത്തെ രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ ബ്രിട്ടനിൽ പാർലമെന്റംഗമാണ്. സചിൻ ടെണ്ടുൽക്കറും എം.സി മേരികോമും മുഹമ്മദ് അസ്ഹറുദ്ദീനും ജ്യോതിർമയി സിക്ദറുമൊക്കെ പാർലമെന്റിലെത്തിയിട്ടുണ്ട്. 
പാക്കിസ്ഥാനിൽ ഇംറാൻ ഖാൻ പ്രതിപക്ഷ നേതാവാണ്. മാനി പകിയാവൊ ഫിലിപ്പൈൻസിൽ സെനറ്ററായി. ഇവരിൽ നിന്നെല്ലാം വിയയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് രാജ്യത്തിന്റെ ഭരണത്തലവനാകാൻ കഴിഞ്ഞുവെന്നതിനാലാണ്. 
ആഫ്രിക്കയിൽ വളർന്ന് യൂറോപ്യൻ ഫുട്‌ബോളിൽ പാദമുദ്ര പതിപ്പിക്കുന്നത് ഇന്നൊരു പുതുമയല്ല. എൺപതുകളിൽ അതായിരുന്നില്ല അവസ്ഥ. മാത്രമല്ല കാമറൂണോ ഐവറികോസ്റ്റോ ഘാനയോ പോലെ ഫുട്‌ബോളിന് പേരെടുത്ത രാജ്യവുമായിരുന്നില്ല ലൈബീരിയ. ഇന്നും പ്ലേയിംഗ് ഇലവനെ തട്ടിക്കൂട്ടാൻ പാടുപെടുന്നു അവർ. അവിടെ നിന്നാണ് പാരിസിലും മിലാനിലും ലണ്ടനിലുമൊക്കെ തന്റെ കളി മികവു കൊണ്ട് വിയ മായാജാലം സൃഷ്ടിച്ചത്. ഇന്നും ഫിഫ പ്ലയർ ഓഫ് ദ ഇയർ ബഹുമതി നേടിയ ഏക ആഫ്രിക്കക്കാരനാണ്. 
വിയ തെരഞ്ഞെടുപ്പിൽ തോൽപിച്ചത് ചില്ലറക്കാരനെയായിരുന്നില്ല. രാജ്യത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു, ലോക ബാങ്കിന്റെ മുൻ കൺസൾടന്റായിരുന്നു. വിയക്കാവട്ടെ രാഷ്ട്രീയത്തിൽ ഒരു പരിചയവുമില്ല. ഹൈസ്‌കൂൾ ഡിപ്ലോമ പൂർത്തിയാക്കിയത് കളിയിൽ നിന്ന് വിരമിച്ച ശേഷമാണ്. കളിയിലെ പെരുമ കൊണ്ട് എങ്ങനെ അധികാരത്തിലെത്താമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിയ. ഇന്നും ആഭ്യന്തര യുദ്ധത്തിൽ വീർപ്പുമുട്ടുന്ന, ദാരിദ്ര്യം കൊടികുത്തിവാഴുന്ന ലൈബീരിയയുടെ ഭരണം വിയക്ക് വലിയ വെല്ലുവിളിയായിരിക്കും. ഈ ദാരിദ്ര്യം നേരിട്ടനുഭവിച്ചിരുന്നു എന്നതു മാത്രമായിരിക്കും അനുകൂല ഘടകം. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് മിലാനിലും പാരിസിലും വിയ കളിക്കളങ്ങൾ വാണത്. ചാമ്പ്യൻസ് ലീഗിലെ ടോപ്‌സ്‌കോററായിരുന്നു. മിലാനുമൊത്ത് രണ്ട് ലീഗ് കിരീടങ്ങൾ നേടി. 1995 ലാണ് പ്ലയർ ഓഫ് ദ ഇയർ ബഹുമതി സ്വന്തമാക്കിയത്. 1996 ൽ ആഫ്രിക്കൻ പ്ലയർ ഓഫ് ദ ഇയറായി. ഫുട്‌ബോൾ വിയയെ പ്രസിദ്ധനും സമ്പന്നനുമാക്കി. ആ പ്രസിദ്ധിയും സമ്പത്തും വിയ നന്മക്കായി ഉപയോഗിച്ചു എന്നതാണ് രാജ്യത്തിന് ഈ കളിക്കാരനെ പ്രിയങ്കരനാക്കിയത്. ലൈബീരിയൻ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വിയ സ്വന്തം പോക്കറ്റിൽ നിന്നാണ് പണം കണ്ടെത്തിയത്. വിയയുടെ രണ്ടു മക്കൾ പിതാവിന്റെ പാതയിലാണ്. തിമോത്തി വിയ ഇന്ത്യയിൽ നടന്ന അണ്ടർ-17 ലോകകപ്പിൽ അമേരിക്കയുടെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. മൂത്ത മകൻ ജോർജ് വിയ ജൂനിയറും യൂത്ത് തലത്തിൽ അമേരിക്കക്കുവേണ്ടി കളിച്ചു. 


 

Latest News