ദോഹ- ലുസൈൽ കോവിഡ് 19 െ്രെഡവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രം ഇന്നോടെ പ്രവർത്തനമവസാനിപ്പിക്കുന്നു . ചൂട് കൂടിയതും ഇൻഡസ്ട്രിയൽ ഏരിയയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചതുമാണ് കാരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വകറയിലെ െ്രെഡവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രം ജൂൺ 30 ഓടെ പ്രവർത്തനമവസാനിപ്പിക്കും.
ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രവും ജൂൺ 29 ന് പ്രവർത്തനമാവസാനിപ്പിക്കുമെന്ന് മന്ത്രാലയം അഠിയിച്ചിട്ടുണ്ട്.
മാർച്ച് ഒന്നിനാണ് ലുസൈലിലെ െ്രെഡവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചത്.അൽ വക്രയിലെ കേന്ദ്രം മാർച്ച് 27 നും പ്രവർത്തനമാരംഭിച്ചു. ലക്ഷക്കണക്കിിനാളുകളാണ് ഈ രണ്ട്് കേന്ദ്രങ്ങളിൽ നിന്നുമായി വാക്‌സിനെടടുത്തത്.
അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും വാക്‌സിനേഷന് മുൻഗണന നൽകാനാണ് ഫെബ്രുവരിയിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ വാക്‌സിനേഷൻ സെന്റർ പ്രധാനമായും സ്ഥാപിച്ചത്. 6 ലക്ഷത്തിലധികമാളുകളാണ് ഈ കേന്ദ്രതത്തിൽ നിന്നും വാക്‌സിനെടുത്തത്.






