എമിറേറ്റസ് അടുത്ത മാസം 90 ശതമാനം സര്‍വീസും തുടങ്ങും

ദുബായ്-അടുത്ത മാസം അവസാനത്തോടെ  90 ശതമാനം സര്‍വീസുകളും പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
കോവിഡ് മഹാമാരിക്കു മുമ്പത്തെ നിലയിലേക്ക് മടങ്ങുന്നതിന് കൂടുതല്‍ രാജ്യങ്ങളിലേക്കും റൂട്ടുകളിലേക്കും അടുത്ത മാസം സര്‍വീസുകള്‍ തുടങ്ങും.
550 കോടി ഡോളര്‍ നഷ്ടം നേരിട്ടതായി ദുബായ് വിമാന കമ്പനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് വിവിധ രാജ്യങ്ങള്‍ നടപടികള്‍ സ്വകീരിക്കുന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുവെന്നും വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ ടൂറിസ്റ്റ് സര്‍വീസുകള്‍ വര്‍ധിക്കുമെന്നും എമിറേറ്റ്‌സ് പറഞ്ഞു.
124 കേന്ദ്രങ്ങളിലേക്കായി ജൂലൈ അവസാനത്തോടെ എമിറേറ്റസ് 880 പ്രതിവാര സര്‍വീസുകള്‍ നടത്തും. നിലവില്‍ ഇത് 115 മാത്രമാണ്. കോവിഡ് മഹാമാരിക്കുമുമ്പ് 143 കേന്ദ്രങ്ങളിലേക്കായിരുന്നു സര്‍വീസ്.
വെനീസ്, ഫുക്കറ്റ്, ഒര്‍ലാന്‍ഡോ, മെക്‌സിക്കോ സിറ്റി, ലിയോണ്‍, മാള്‍ട്ട എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിനു പുറമെ, മിയാമിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങും.

 

Latest News