ദൃശ്യം-2 തമിഴ് പതിപ്പില്‍ ഗൗതമിയില്ല, മീന വരും, കാരണമറിയാമോ...

ചെന്നൈ- ഏറെ ശ്രദ്ധിക്കപ്പെട്ട ദൃശ്യം-2 സിനിമയുടെ തമിഴ് റീമേക്കില്‍ നായിക മീന തന്നെ. ദൃശ്യം ഒന്നില്‍ ഗൗതമിയായിരുന്നു നായിക. കമല്‍ഹാസന്‍ നായകനും. എന്നാല്‍ രണ്ടാം പതിപ്പില്‍ മീന തന്നെ മതിയെന്ന് കമല്‍ പറയുകയായിരുന്നത്രെ.
ദൃശ്യം ഒന്നിന്റെ സമയത്ത് ഗൗതമിയും കമല്‍ഹാസനും ഒന്നിച്ചായിരുന്നു താമസം. ഇപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമലിനെതിരെ ഗൗതമി പ്രചാരണം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മീന തന്നെ മതിയെന്ന നിലപാടുമായി കമല്‍ എത്തിയതെന്ന് കരുതുന്നു.
പാപനാശം-2 എന്നാണ് തമിഴ് റീമേക്കിന്റെ പേര്. ജീത്തു ജോസഫ് തന്നെയാണ് സംവിധാനം.

 

Latest News