Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

അവര്‍ ഡിയേഗോയെ കൊന്നു, നഴ്‌സിന്റെ അഭിഭാഷകന്‍

സാന്‍ ഇസിദ്‌റൊ - അലംഭാവം കാട്ടി ഡോക്ടര്‍മാര്‍ ഡിയേഗൊ മറഡോണയെ കൊല്ലുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ അദ്ദേഹത്തിന്റെ നഴ്‌സിന്റെ അഭിഭാഷകന്‍. അന്വേഷണ സംഘം വിളിപ്പിച്ച ഏഴു പേരിലൊരാളായിരുന്നു മുപ്പത്താറുകാരി ദഹിയാന ജിസേല എന്ന നഴ്‌സ്.
ഒരേസമയം ഹൃദ്രോഗത്തിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും ചികിത്സയിലായിരുന്നു മറഡോണ. മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ ഹൃദയമിടിപ്പ് കൂട്ടി. ആശുപത്രിയില്‍ വെച്ച് മറഡോണ വീഴുകയുണ്ടായി. സി.ടി സ്‌കാന്‍ ചെയ്യാന്‍ തന്റെ കക്ഷി ആവശ്യപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ ഇക്കാര്യം അറിയുമെന്നാണ് ഒരു സഹായി ആശങ്ക പ്രകടിപ്പിച്ചത്. മറഡോണ മരണത്തിലേക്കാണെന്ന വ്യക്തമായ സൂചനയുണ്ടായിട്ടും ഡോക്ടര്‍മാരാരും പ്രതികരിച്ചില്ല -അഭിഭാഷകന്‍ പറഞ്ഞു.  
ചലമനറ്റു കിടക്കുന്ന മറഡോണയെ ആദ്യം കണ്ടവരിലൊരാളാണ് നഴ്‌സ് ജിസേല. അവര്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചു.
 

 

Latest News