ബിയർ കുപ്പി എടുത്തുമാറ്റി ഫ്രാൻസിന്റെ പോൾ പോഗ്‌ബേ

മ്യൂണിക്- ജർമനിക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ബിയർ കുപ്പി എടുത്തുമാറ്റി ഫ്രാൻസ് താരം പോൾ പോഗ്ബ. യൂറോ കപ്പിന്റെ പ്രധാന സ്‌പോൺസർമാരായ ഹെയ്‌നെകെൻ കമ്പനിയുടെ ബിയർ കുപ്പിയാണ് എടുത്തുമാറ്റിയത്. 
ഇസ്‌ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽനിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബിയർ കുപ്പി എടുത്തുമാറ്റിയത്. 2019ലാണ് പോഗ്ബ ഇസ്‌ലാം മതം സ്വീകരിച്ചത്. ബർത്‌ഡേ പാർട്ടികളിൽ താൻ മദ്യപിക്കാറില്ലെന്നും പോഗ്ബ നേരത്തെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
 

Latest News