പൊടിപിടിച്ച കാര്‍ തെരുവില്‍ കണ്ടാല്‍ അബുദബിയില്‍ 3000 ദിര്‍ഹം പിഴ

അബുദബി- റോഡരികിലും പൊതുസ്ഥലങ്ങളിലും ആഴ്ചകളോളം കാര്‍ നിര്‍ത്തിയിട്ട് പോകുന്നതും ഉപേക്ഷിക്കുന്നതും തടയാന്‍ അബുദബി മുനിസിപ്പാലിറ്റ് നടപടി കര്‍ശനമാക്കി. ഇങ്ങനെ നിര്‍ത്തിയിടുന്ന കാറുകള്‍ പിടിച്ചെടുക്കുമെന്നും ഉമടയില്‍ നിന്ന് 3000 ദിര്‍ഹം പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്. നഗര പ്രദേശം കൂടുല്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് അഴുക്കും പൊടിയും നിറഞ്ഞ കാറുകള്‍ തെരുവിലിടുന്നതിനെതിരെ നടപടി. 

മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മഫ്‌റഖ്, ബനിയാസ്, അല്‍ വത്ബ തുടങ്ങിയ പലയിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ കിടക്കുകയായിരുന്ന നൂറുകണക്കിന് കാറുകള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തു. കഴുകാതെ അഴുക്കുള്ള കാറുകള്‍ നിരത്തിലിറക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നഗരപരിധിയില്‍ ദിവസവും ഇതിനായി പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തിയാല്‍ അവ രണ്ടാഴ്ചത്തേക്ക് നിരീക്ഷിക്കും. 14ാം ദിവസം ഉടന്‍ വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ട്  വാഹനത്തില്‍ നോട്ടീസ് പതിക്കും. എന്നിട്ടും നീക്കിയില്ലെങ്കില്‍ 24 മണിക്കൂറിനു ശേഷം വാഹനം നീക്കം ചെയ്യും. 

Latest News