ബഹ്റൈന്‍ ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ക്യാംപെയിനുമായി എംബസി

മനാമ- ബഹ്റൈനിലുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ എന്ന ലക്ഷ്യവുമായി ഇന്ത്യന്‍ എംബസി. സി.പി.ആര്‍ കാര്‍ഡ്, സാധുതയുള്ള പാസ്‌പോര്‍ട്ട്, വിസ എന്നിവ ഇല്ലെങ്കില്‍പ്പോലും വാക്‌സിന്‍ ഉറപ്പാക്കും.

ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്, ഐ.സി.ആര്‍.എഫ്, വേള്‍ഡ് എന്‍.ആര്‍.ഐ കൗണ്‍സില്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. 18 ന് മീതെ പ്രായമുള്ളവര്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിലോ ഇന്ത്യന്‍ ക്ലബിലോ എത്തി വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്.

ബഹ്റൈന്‍ കേരളീയ സമാജം മുഖേന രജിസ്ട്രേഷന് പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: കെ.ടി.സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714). ലിങ്ക്:  https://forms.gle/pMT3v1g3o4yVgnES8

 

 

Latest News