ഹൈദരാബാദ് ക്രിക്കറ്റില്‍ അസ്ഹറിനെതിരെ പടയൊരുക്കം

ഹൈദരാബാദ് - ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തു നിന്ന് മുഹമ്മദ് അസ്ഹറുദ്ദീനെ മാറ്റാന്‍ പടയൊരുക്കം. വ്യാഴാഴ്ച നടന്ന ഉന്നത സമിതി യോഗത്തില്‍ പങ്കെടുക്കാത്ത അസ്ഹറിന് എച്ച്.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വൈസ് പ്രസിഡന്റ് കെ. ജോണ്‍ മനോജാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ഉന്നത സമിതി അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അസ്ഹര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഓംബുഡ്‌സ്മാന്റെ അന്വേഷണം നേരിടുന്നവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നത സമിതി യോഗം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അസ്ഹര്‍. 
 

Latest News