ആ താരതമ്യം വേണ്ട - ആരാധകരോട് ഛേത്രി

ദോഹ - ലിയണല്‍ മെസ്സിയുടെ രാജ്യാന്തര ഗോള്‍ റെക്കോര്‍ഡ് മറികടന്നെങ്കിലും യാഥാര്‍ഥ്യ ബോധം കൈവിടാതെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഫുട്‌ബോളിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് താന്‍ മെസ്സിയുടെ നാലയലത്തല്ലെന്ന് ബോധ്യമുണ്ടാവുമെന്ന് ഛേത്രി പറഞ്ഞു. വര്‍ത്തമാനകാല കളിക്കാരില്‍ ഛേത്രിയെക്കാള്‍ ഗോളടിച്ച ഒരാളേയുള്ളൂ - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ. 
മെസ്സിയുമായി മാത്രമല്ല ഗോള്‍ റെക്കോര്‍ഡുകാരില്‍ ഒരാളുമായും തന്നെ താരതമ്യം ചെയ്യാന്‍ ആവില്ലെന്ന് ഛേത്രി വിശദീകരിച്ചു. അത് ഫുട്‌ബോള്‍ അറിയുന്നവര്‍ക്കറിയാം. രാജ്യത്തിനുവേണ്ടി നൂറിലേറെ മത്സരം കളിക്കാന്‍ കഴിഞ്ഞുവെന്നതില്‍ മാത്രമാണ് എന്റെ അഭിമാനം. ആര്‍ക്കെങ്കിലും ദുഃഖം തോന്നുന്നുവെങ്കില്‍ അവര്‍ മെസ്സിയുടെ വീഡിയോകള്‍ കാണട്ടെ, സന്തോഷം താനെ വരും. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ കഠിനാധ്വാനത്തിന്റെ ആരാധകനാണ് ഞാന്‍ -ഛേത്രി പറഞ്ഞു

Latest News