പുതിയ ക്രിക്കറ്റില്‍ ആദ്യം ഇന്ത്യന്‍ വനിതകള്‍ 

ലണ്ടന്‍ - ക്രിക്കറ്റിന്റെ പുതിയ രൂപമായ ഹണ്‍ഡ്രഡ് ഇന്ത്യന്‍ പുരുഷ താരങ്ങളെക്കാള്‍ മുന്നെ ഇന്ത്യന്‍ വനിതകള്‍ കളിക്കും. ഇംഗ്ലണ്ടില്‍ നടക്കുന്ന ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, ശഫാലി വര്‍മ എന്നിവര്‍ കളിക്കും. 100 പന്തുകളാണ് ഒരു ഇന്നിംഗ്‌സില്‍ ഉണ്ടാവുക. എട്ട് ഫ്രാഞ്ചൈസികള്‍ വീതം പുരുഷ, വനിതാ വിഭാഗങ്ങളില്‍ മാറ്റുരക്കും. 
വനിതാ ട്വന്റി20 യിലെ ഒന്നാം റാങ്ക് ബാറ്ററാണ് ശഫാലി വര്‍മ. ബേമിംഗ്ഹാം ഫീനിക്‌സിനാണ് അവര്‍ കളിക്കുക. ഹര്‍മന്‍പ്രീത് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന്റെയും മന്ദാന സതേണ്‍ ബ്രെയ്‌വിനും ദീപ്തി ലണ്ടന്‍ സ്പിരിറ്റിനും ജെമീമ നോര്‍തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിനും കളിക്കും.
 

Latest News