ഏഷ്യൻ തൊഴിലാളിക്ക് ബഹ്‌റൈനിയുടെ ക്രൂര മർദനം

കാർ കഴുകുന്നതിൽ ഏർപ്പെട്ട ഏഷ്യൻ യുവാവുമായി ബഹ്‌റൈനി പൗരൻ വാക്കേറ്റമുണ്ടാക്കുന്നു. വലത്ത്: മർദനത്തിന്റെ ആഘാതത്തിൽ യുവാവ് റോഡിൽ മോഹാലസ്യപ്പെട്ടുവീണപ്പോൾ.

മനാമ - കാർ കഴുകുന്നതിലേർപ്പെട്ട ഏഷ്യൻ വംശജനായ യുവാവിന് വയോധികനായ ബഹ്‌റൈനിയുടെ വക നിർദയ മർദനം. സ്വന്തം വീടിനു മുന്നിൽ വെച്ച് കാർ കഴുകുന്നതിൽ മുഴുകിയ യുവാവുമായി കാർ കഴുകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിലേർപ്പെട്ട ബഹ്‌റൈനി തൊഴിലാളിയുടെ മുഖത്ത് ആഞ്ഞടിക്കുകയും ഉന്തി തള്ളിയിടുകയും വെള്ളം സൂക്ഷിച്ച ബക്കറ്റ് വലിച്ചെറിയുകയും തൊഴിലാളിയുടെ സൈക്കിൾ നിലത്ത് തള്ളിയിടുകയുമായിരുന്നു. മർദനത്തിന്റെ ആഘാതത്തിൽ നിലത്തിരുന്ന തൊഴിലാളി വൈകാതെ റോഡിൽ മോഹാലസ്യപ്പെട്ടുവീണു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

 

Latest News