ജനുവരി
വോട്ട് പിടിക്കാൻ ജാതിയും മതവും വേണ്ട
ഉത്തർ പ്രദേശിൽ ഭരണ കക്ഷിയായ സമാജ് വാദി പാർട്ടി പിളർന്നു, അഖിലേഷ് യാദവ് ദേശീയ അധ്യക്ഷൻ. മുലായം സിംഗുമായി വേർപിരിഞ്ഞു. വോട്ടുപിടിക്കാൻ ജാതിയും മതവും പറയരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയോ, ഏജന്റോ ജാതിമതം പ്രയോഗിച്ചാൽ തെരഞ്ഞെടുപ്പ് റദ്ദാക്കും. നോട്ടു നിരോധനത്തിൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം വേണമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി തുറന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കി. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന് ആധാർ പേ സംവിധാനം ഏർപ്പെടുത്തി. ജെല്ലിക്കെട്ട് നിരോധനത്തിന് തമിഴ്‌നാട്ടിൽ അനുമതി. നോട്ട് നിരോധനം ജനങ്ങളെ വലച്ചെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഏറ്റുപറച്ചിൽ. 30,000 രൂപക്ക് മുകളിലുളള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കി. ബാങ്കിൽ നിന്ന് അരലക്ഷം പിൻവലിച്ചാലും നികുതി ചുമത്തും. ലൈംഗിക ആരോപണത്തെ തുടർന്ന് മേഘാലയ ഗവർണ്ണർ വി. ഷൺമുഖനാഥൻ രാജിവെച്ചു. എ.ടി എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുളള നിയന്ത്രണങ്ങൾ നീക്കി. കറൻസി റദ്ദാലക്കലിനെ തുടർന്ന് വളർച്ച കുറഞ്ഞതായി സർവ്വെ ഫലം.
ഫെബ്രുവരി
ധനമന്ത്രിയുടെ ബജറ്റും ഇ. അഹമ്മദിന്റെ മരണവും
ധനമന്ത്രിയുടെ ബജറ്റും ഇ.അഹമ്മദ് എം.പിയുടെ മരണ വിവാദവുമായാണ് ഫെബ്രുവരി തുടങ്ങിയത്. ബജറ്റ് അവതരണത്തിന് വേണ്ടി മരണം സ്ഥിരീകരിക്കാൻ മടിച്ച കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം. ഒടുവിൽ മരണം സ്ഥിരീകരിച്ച് ബജറ്റ് അവതരിപ്പിച്ചു. മൊബൈൽഫോണും ആധാറുമായി ലിങ്കുചെയ്യണമെന്ന് നിർബന്ധമാക്കി. തമിഴ്‌നാട്ടിൽ ജലയളിതയുടെ മരണത്തിന് ശേഷം രാഷ്ട്രീയ കുതിരക്കച്ചവടം പൊടിപൊടിച്ചു. അണ്ണാഡി.എം.കെയുടെ ചിന്നമ്മ ശശികലക്ക് വേണ്ടി മുഖ്യമന്ത്രി പദം ഒ. പനീർ സെൽവം രാജിവെച്ചു. എന്നാൽ സെക്രട്ടറി വി.കെ.ശശികലയോട് ഇടഞ്ഞ് ഒ. പനീർ സെൽവം ഇവർക്കെതിരെ പരസ്യമായി രംഗത്തു വന്നു. ജയലളിത ഒരിക്കലും പാർട്ടി ജനറൽ സെക്രട്ടറിയോ, മുഖ്യമന്ത്രിയോ ആകാൻ ശശികലയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പനീർ സെൽവം തുറന്നടിച്ചു. ഇരുവരും ഭരണം ഏറ്റെടുക്കാൻ അവകാശം ഉന്നയിച്ച് എം.എൽ.എമാരുടെ ലിസ്റ്റുമായി ഗവർണറെ കണ്ടു. 131 എം.എൽ.എമാർ തനിക്കൊപ്പമെന്ന് ശശികലയുടെ അവകാശവാദം. ഇവരെ ഹോട്ടൽ മുറികളിലൊളിപ്പിച്ചു. ഒടുവിൽ ശശികലക്ക് കനത്ത തിരിച്ചടി നൽകി ഗവർണർ സി.കെ. വിദ്യാസാഗർ റാവു, പനീർ സെൽവം മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് പ്രഖ്യാപിച്ചു. എം.എൽ.എമാരുടെ അജ്ഞാത വാസം സംബന്ധിച്ച് ഹൈക്കോടതി വിശദീകരണവും തേടി.
ഗവർണർക്കെതിരെ ശശികല രംഗത്തെത്തി.
എന്നാൽ അപ്രതീക്ഷതമായി എത്തിയ അവിഹിത സ്വത്ത് സമ്പാദന കേസിൽ സുപ്രീം കോടതി ശശികലക്ക് കാരാഗൃഹ ജീവിതം വിധിച്ചു.
നാലുവർഷം കഠിന തടവിനും ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വിലക്കേർപ്പെടുത്തിയുമാണ് വിധിയുണ്ടായത്. ചിന്നമ്മ ജയിലിലേക്ക് പോയതോടെ എടപ്പാടി കെ.പളനി സ്വാമി അണ്ണാ ഡി.എം.കെയുടെ പുതിയ നിയമസഭാ കക്ഷിനേതാവായി. പളനി സ്വാമി മുഖ്യമന്ത്രിയായി അധികാരത്തിൽ. പളനി സ്വാമി വിശ്വാസ വോട്ട് നേടി. നിയമസഭയിൽ കയ്യാങ്കളിയും വാക്കേറ്റവും.
മാർച്ച്
ഗോവയിലും മണിപ്പൂരിലും ബി.ജെ.പി, പഞ്ചാബിൽ കോൺഗ്രസ്
പാചക വാതക സിലണ്ടറുകൾക്ക് വിലകൂട്ടി. പിണറായി വിജയന്റെ തല കൊയ്താൽ ഒരുകോടിയെന്ന് സംഘ പരിവാർ. പ്രതിഷേധം ശക്തം. ഇന്ത്യയിൽ ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി)ജൂലൈ മുതൽ നടപ്പിലാക്കുന്നു.ബാബരി കേസിൽ അദ്വാനിക്കും, ഉമാഭാരതിക്കുമെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കിയ നടപടി സുപ്രീ കോടതി പുനഃപരിശോധിക്കുന്നു.
ടി.പി.സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയിൽ രൂക്ഷ വിമർശം.
അനാഥാലയങ്ങളിലെ കുട്ടികൾക്കും ആധാർ നിർബന്ധമാക്കി. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിൽ ഒന്ന് ഭൂരിപക്ഷത്തോടെ ബി.ജെ.പി ഗോവയിലും മണിപ്പൂരിലും ബി.ജെ.പി ഭരണം തട്ടിക്കൂട്ടിയപ്പോൾ, പഞ്ചാബിൽ കോൺഗ്രസും അധികാരത്തിലെത്തി. മുസ്‌ലിം വ്യക്തി നിയമ കേസുകൾ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിനോട് പരിശോധിക്കാൻ നിർദേശം.
ഏപ്രിൽ
മുത്തലാഖ് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നുവെന്ന് കണ്ടെത്തിയത് വിവാദമായി.പുതിയ യന്ത്രങ്ങൾ വാങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
ഗോരക്ഷയുടെ പേരിൽ മനുഷ്യക്കൊല നടത്തുന്ന ഗോരക്ഷക് സംഘങ്ങളെ നിരോധിക്കുന്നത് സംബന്ധിച്ച് ആറ് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. പോലീസ് തലപ്പത്ത് നിന്ന് സെൻകുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ നിയമിച്ച സർക്കാർ നടപടി സുപ്രീം കോടതി ചോദ്യം ചെയ്തു.
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് മുൻനാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാനെതിരെ പ്രതിഷേധം.
മതിയായ കാരണമില്ലാതെ മുത്തലാഖ് നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി.
വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യ സാമ്പത്തിക തട്ടിപ്പ് കേസിൽ സ്‌കോട്ട് ലാന്റിൽ അറസ്റ്റിലായി. തമിഴ്‌നാട്ടിൽ ശശികല ഉൾപ്പെടെ കുടുംബാംഗങ്ങളെ കൂട്ടത്തോടെ പാർട്ടിയിൽനിന്ന് പുറത്താക്കി.ബാബ്‌രി കേസിൽ എൽ.കെ.അദ്വാനിയും ഉമാഭാരതിയും ഉൾപ്പടെ 13 മുതിർന്ന ബി.ജെ.പി നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. സെൻകുമാറിനെ ഡി.ജി.പിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയായി.
മെയ്
ബാബ്‌രി കേസിൽ അദ്വാനി കുറ്റവാളി
ഗുജറാത്ത് വംശഹത്യയിൽ ക്രൂരസംഭവമായ ബിൽക്കീസ് ബാനു കൂട്ടബലാൽസംഗ കേസ് വധശിക്ഷയെന്ന സി.ബി.ഐ വാദം സുപ്രീം കോടതി തളളി.
ദില്ലിയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയ കേസിൽ നാലുപ്രതികൾക്ക് വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
മാംസാഹാരം കഴിക്കുന്നവർക്ക് അനുകൂലമായി ഉത്തർപ്രദേശിൽ അറവുശാലകൾക്ക് അനുമതി നൽകണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് തിരിച്ചടിയായി. ലോകത്ത് ഇന്ത്യയുൾപ്പടെ 99 രാജ്യങ്ങൾ സൈബർ ആക്രമണത്തിന് വിധേയരായി. പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിന് ചുമത്തിയ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു.വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേന്ദ്ര ടെക്‌സ്‌റ്റെയിൽസ് മന്ത്രി സ്മൃതി ഇറാനിക്ക് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. യു.പി.യിൽ ജാതിക്കലാപവും, മാനഭംഗവും ദേശീയ രാഷ്ട്രീയത്തിൽ കലാപക്കൊടി ഉയർത്തി. മൃഗങ്ങളെ ബലി അറുക്കുന്നതിന് കേന്ദ്രത്തിന്റെ നിരോധനം വിവാദമായി. മദ്രാസ് ഹൈക്കോടതിയും കേന്ദ്രനടപടി സ്റ്റേ ചെയ്തു. ബാബ്‌രി കേസിൽ അദ്വാനി ഉൾപ്പടെയുളളവരുടെ പേരിൽ കുറ്റം ചുമത്തി.
ജൂൺ
ജസ്റ്റിസ് സി.എസ് കർണന്റെ അറസ്റ്റ്
പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശം ദേശീയ ചർച്ചയായി. അറവ് നിയന്ത്രണം പുനഃപരിശോധിക്കാണമെന്ന് കേന്ദ്രം. ഖത്തറുമായി ഏഴ് മുസ്‌ലിം രാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ചു.
ദില്ലിയിൽ സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവർത്തകന്റെ ആക്രമണം.
ഗാന്ധിജിയെ ജാതീയമായി അധിക്ഷേപിച്ച അമിത് ഷാക്കെതിരെ പ്രതിഷേധം.
ഇന്ത്യയിൽ ജി.എസ്.ടി നടപ്പിലാക്കുന്നു. മധ്യപ്രദേശിൽ കർഷക ആത്മഹത്യകൾ കൂടി പ്രതിഷേധം രൂക്ഷമായി.ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കി.
എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് രംഗത്ത്.
മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാർ പ്രതിപക്ഷ സ്ഥാനാർത്ഥി. വിവാദ പ്രസ്താവന നടത്തിയ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായി. 20 ന്യായാധിപന്മാർ അഴിമതിക്കാരാണെന്ന പരാമർശം നടത്തിയ കർണന് സുപ്രീം കോടതി തടവു ശിക്ഷ വിധിച്ചിരുന്നു. ഒന്നര മാസത്തെ ഒളി ജീവിതത്തിനിടെയാണ് അറസ്റ്റ്.
മുന്നൊരുക്കമില്ലാതെ ഇന്ത്യയിൽ ജി.എസ്.ടി നടപ്പിലാക്കി.
ജൂലൈ
രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്
മുന്നൊരുക്കമില്ലാതെ ഇന്ത്യയിൽ ജി.എസ്.ടി നടപ്പിലാക്കി. രാജ്യമെങ്ങും പ്രതിഷേധം. പാതയോരത്തെ മദ്യവിൽപ്പനശാല തുറക്കുന്ന നിയമത്തിൽ ഇളവ് വരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമത്തിന് സമിതി വേണമെന്ന് സുപ്രീം കോടതി. ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം.
ജി ഉച്ചകോടിയിൽ നിലപാട് കടുപ്പിച്ച് ചൈന. ജി.എസ്.ടിയുടെ മറവിൽ വ്യാപക കൊളള. തടയിടുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പാതയോര മദ്യശാലക്ക് അനുമതിയിൽ കേരളത്തിന് മാത്രമായി ഇളവില്ലെന്ന് സുപ്രീം കോടതി. പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പ്രതിഷേധത്തെ തുടർന്ന് പൂർണമായും അടച്ചു പൂട്ടുകയാണെന്ന് കമ്പനി തന്നെ സുപ്രീം കോടതിയെ അറിയിച്ചു.
ദളിതർക്കെതിരെ നടക്കന്ന അക്രമങ്ങൾ രാജ്യസഭയിൽ ഉന്നയിക്കാൻ സമയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എസ്.പി നേതാവ് മായാവതി എം.പി സ്ഥാനം രാജിവെച്ചു.
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് അധികാരത്തിലേക്ക്.ഗോ സംരക്ഷണത്തിന്റെ മറവിൽ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിഷേധിച്ച എം.കെ.രാഘവൻ,കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെ ആറ് കോൺഗ്രസ് എം.പി മാർക്ക് സസ്‌പെൻഷൻ. ബിഹാറിൽ മഹാസഖ്യം തകർന്നത്, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ മണിക്കൂറുകൾക്കകം ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയത് ദേശീയ രാഷ്ട്രീയത്തിൽ വിവാദമായി.
ജെ.ഡി.യു പിളർപ്പിലേക്ക്.
ഓഗസ്റ്റ്
ഗുർമീത് റാം റഹിമിന് 20 വർഷ് തടവ്
പാചക വാതക സിലണ്ടറുകൾക്ക് സബ്‌സിഡി നിർത്തലാക്കാനുളള തീരുമാനത്തിന് പ്രതിഷേധം.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാത്രം അബ്ദുൾ നാസർ മഅ്ദനിക്ക് ജാമ്യം. എന്നാൽ സുരക്ഷയുടെ പേരിൽ വൻതുക ചെലവിടണമെന്ന കർണാടക സർക്കാറിന്റെ വാദത്തെ സുപ്രീം കോടതി തള്ളി. ഹാദിയ കേസിൽ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഹാദിയയുടെ മാതാപിതാക്കൾക്കും സംസ്ഥാന സർക്കാറിനും നോട്ടീസ്.
കേസ് എൻ.ഐ.എ അന്വേഷിക്കും. തെളിവുകൾ ഹാജരാക്കണമെന്ന് കോടതി. ഗുജറാത്തിൽ രാഹുൽ ഗാന്ധിക്ക് നേരെ ആക്രമണം. രാജ്യത്തെ 15-മത് ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു ചുമതലയേറ്റു. ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐയുടെ ഏർപ്പെടുത്തിയ വിലക്ക് നീക്കി. യു.പി.യിൽ ഓക്‌സിജൻ കിട്ടാതെ 70ലധികം ശിശുക്കൾ ദാരുണമായി മരിച്ച സംഭവം ലോകത്തെ തന്നെ നടുക്കി.സ്വാശ്രയ കോളേജ് പ്രവേശനത്തിന് സർക്കാറുമായി കരാറില്ലാത്ത കോളേജുകൾക്ക് 11ലക്ഷം രൂപവരെ ഫീസ് വാങ്ങാൻ സുപ്രീം കോടതി അനുമതി.
മുത്തലാഖ് സുപ്രീം കോടതി റദ്ദാക്കി.സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി.ഹരിയാനയിൽ സ്ത്രീ പീഡന കേസിൽ സ്വാമി ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിമിന് 20 വർഷം തടവ്. വിധിയിൽ അനുയായികൾ നിറഞ്ഞാടി,പരക്കെ ആക്രമണം. സർക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
സെപ്തംബർ
അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി
യമനിൽ ഐ.എസ് തീവ്രവാദികളുടെ പിടിയിലായിരുന്ന ഫാ.ഉഴുന്നാലിൽ ജയിൽ മോചിതനായി ഇന്ത്യയിലെത്തി.ബി.ജെ.പി കേന്ദ്രമന്ത്രി സഭയിൽ അഴിച്ചുപണിയിൽ ഒമ്പത് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി. കേരളത്തിൽ നിന്ന് അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം സഹ വകുപ്പ്മന്ത്രിയായി.
നോട്ട് നിരോധനം,ജി.എസ്.ടി എന്നിവക്കെതിരെ തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിംഗ രംഗത്തെത്തിയത് ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി. തമിഴ്‌നാട്ടിൽ ശശികലയെ പുറത്താക്കി,പളനി സ്വാമിയും,പനനീർ സെൽവവും കൈകോർത്തു.
ഇന്ത്യയിലേക്ക് കുടിയേറിയ റോഹിംഗ്യൻ മുസ്ലിംങ്ങളെ നാടുകടത്തണമെന്ന പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്രസഭ. ഗോ രക്ഷകർക്ക് മൂക്ക് കയറിടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് അഭ്യർഥിച്ചു.സി.ബി.എസ്.ഇ സ്‌കൂളുകൾ ജീവനക്കാരുടെ മനോനില പരിശോധിക്കണമെന്ന് കോടതി.
മാധ്യമ പ്രവർത്തക ഗൗരീലങ്കേഷിനെ വെടിവെച്ച് കൊന്നു.
ഒക്ടോബർ
സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി
കുവൈറ്റിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷയിൽ ഇളവ് വരുത്തി.
ജി.എസ്.ടി നികുതി കുറക്കുമെന്ന് ധനമന്ത്രി അരുൺജെയ്റ്റ്‌ലി.
ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം തുറന്ന് പറഞ്ഞ് കേന്ദ്രം.
ഹാദിയ കേസിൽ വനിതാ കമ്മീഷൻ കക്ഷിചേർന്നു.
ഇന്ത്യയിൽ വധശിക്ഷ വേദനിപ്പാക്കാതെ വേണമെന്ന് സുപ്രീം കോടതി. കേരളത്തിലെ സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി നേതാവ് സരോജ് പാണ്ഡെ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മഹാസഖ്യം രൂപീകരിച്ചു.
ഹജ് കരട് നയത്തിനെതിരെ പ്രതിഷേധം.മെർസൽ സിനിമക്കെതിരെ ബി.ജെ.പി രംഗത്ത്,രാഷ്ട്രീയ പാർട്ടികളെല്ലാം ബി.ജെ.പിക്ക് എതിരെ രംഗത്ത്.
നവംബർ
ഹാദിയയെ പഠിക്കാൻ വിട്ട് സുപ്രീം കോടതി
രാഷ്ട്രീയ ക്രിമിനലുകൾക്ക് പ്രത്യേക കോടതി വേണമെന്ന് സുപ്രീം കോടതി.
ആധാർ പരിഭ്രാന്തരാക്കരുത്. വിദേശത്ത് 714 പേർക്ക് ശതകോടികളുടെ കളളപ്പണം. കേന്ദ്രമന്ത്രി ജയന്തും പട്ടികയിൽ ജി.എസ്.ടിയിൽ അഞ്ചുശതമാനം കുറവ് വരുത്തി.ഹാദിയ സുപ്രീം കോടതിയിൽ. താൻ മുസ്‌ലിമെന്നും നീതിവേണമെന്നും മൊഴി. ഹാദിയയെ പഠിക്കാൻ വിട്ട് സുപ്രീം കോടതി.കോൺഗ്രസ് തെരഞ്ഞെടുപ്പ് ഡിസംബറിൽ.അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി.
ഡിസംബർ
ഗുജറാത്തിൽ ബി.ജെ.പിയെ വിറപ്പിച്ച് കോൺഗ്രസ്
കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് 90 പത്രിക,
എല്ലാറ്റിലും രാഹുലിന്റെ പേര് മാത്രം. ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കേരളത്തിൽ 13.24ലക്ഷം കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു.
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു.ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി ഭരണത്തിലേക്ക്.
ഗുജറാത്തിൽ കോൺഗ്രസിന് 80 സീറ്റ്. തിളക്കമാർന്ന വിജയം. ആർ.കെ. നഗറിൽ ടി.ടി.വി ദിനകറിന് തിളക്കമാർന്ന വിജയം. ബി.ജെ.പി നോട്ടയ്ക്കും പിറകെ.






