Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിൽ ആംബുലൻസ് സേവനങ്ങളുടെ ആവശ്യം 25 ശതമാനം കുറഞ്ഞു

അമാനുല്ല വടക്കാങ്ങര

ദോഹ- രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഖത്തറിൽ ആംബുലൻസ് സേവനങ്ങളുടെ ഡിമാന്റ് 25 ശതമാനം കുറഞ്ഞതായി ഹമദ് മെഡിക്കൽ കോർപറേഷൻ. രണ്ട് മാസം മുമ്പ് വരെ പ്രതിദിനം ആയിരത്തിലേറെ കോളുകളാണ് ആംബുലൻസ്  സേവനങ്ങൾക്കായി ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്് എണ്ണൂറോളമായി കുറഞ്ഞു. ആംബുലൻസ് സർവീസുകളുടെ അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദാർവീഷിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ 5 ആംബുലൻസുകൾ മാത്രമാണ് കോവിഡ് രോഗികൾക്കായി നീക്കിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആമ്പുലൻസ് വകുപ്പിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 111 വാഹനങ്ങളാണുളളത്. അപകട സാധ്യതയുള്ള ഏരിയകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. മിക്ക ആംബുലൻസുകളിലും എഫ്. എം. റേഡിയോ വഴി സന്ദേശങ്ങളയക്കാനുള്ള സംവിധാനമുണ്ട്. അതുപോലെ തന്നെ ഭൂരിഭാഗം ആംബുലൻസുകളിലും ട്രാഫിക് സിഗ്‌നലുകളെ പച്ചയാക്കാൻ കഴിയുന്ന പ്രത്യേക സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.

നിരന്തരമായ ബോധവൽക്കരണത്തിലൂടെ വാഹനമോടിക്കുന്നവരുടെ സമീപനത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട് ആംബുലൻസുകൾക്ക് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തുവാൻ ഇത്് സഹായകമാണ്. ഗതാഗതക്കുരുക്കുകളുള്ള റോഡുകളിൽ പോലും വാഹമോടിക്കുന്നവർ ആംബുലൻസുകൾക്ക് വഴി കൊടുക്കുന്നത് പലപ്പോഴും വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സഹായയകമാകും.
 

Latest News