ന്യൂദല്‍ഹി-ഒരു മുറിയിലായിരിക്കുമ്പോള്‍ പുരുഷന്റെ ആവശ്യത്തിന് സ്ത്രീ വഴങ്ങിയാല്‍ എന്തു പറയാനാകുമെന്ന് സുപ്രീം കോടതി. ബലാത്സംഗകേസില്‍ പ്രതിയായ മുംബൈയിലെ ഒരു ടി.വി അവതാരകന് അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടന്‍ വിസമ്മതിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
| വാട്‌സാപ്പില്‍ മൂന്ന് കിടിലന്‍ ഫീച്ചറുകള്‍ കൂടി വരുന്നു |
ഞങ്ങളുടെ ചോദ്യം കേവലം ജാമ്യത്തിനായി മാത്രമാണെന്നും സാധാരണ മനുഷ്യരുടെ പെരുമാറ്റത്തെയും ധാരണയെയും കുറിച്ചുള്ള ചോദ്യമാണെന്നും കഴിഞ്ഞ ഫെബ്രുവരിയി ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹയും അജയ് റസ്‌തോഗിയും അടങ്ങിയ ബെഞ്ച് ഇരയുടെ അഭിഭാഷകനോട് പറഞ്ഞു.
ഒരു പുരുഷനും സ്ത്രീയും ഒരു മുറിയിലാണെങ്കില്‍, പുരുഷന്‍ ഒരു അഭ്യര്‍ത്ഥന നടത്തുകയും സ്ത്രീ അത് പാലിക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ ഘട്ടത്തില്‍ ഞങ്ങള്‍ കൂടുതല്‍ എന്തെങ്കിലും പറയേണ്ടതുണ്ടോ- ജഡ്ജിമാര്‍ ചോദിച്ചു.
| അഞ്ജലിയുടെ ലൗ ജിഹാദ് ആവിയായി;കത്തെഴുതി വെച്ചത് കബളിപ്പിക്കാന്‍ |
മുംബൈ ആസ്ഥാനമായുള്ള ടിവി ജേണലിസ്റ്റ് വരുണ്‍ ഹിരേമത്തിന് ദല്‍ഹി ഹൈക്കോടതി നല്‍കിയ ജാമ്യത്തിനെതിരെയാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഇരയുടെ മൊഴിയില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതിയുടെ അറസ്റ്റ് 50 ദിവസത്തേക്ക് തടഞ്ഞത്.
വേണ്ടെന്ന് സ്ത്രീ പറഞ്ഞാലും പുരുഷന്‍ അതിക്രമിച്ച് ചെയ്യാനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് ഇരയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വലിയ ചോദ്യത്തില്‍ തീരുമാനം പിന്നിടാകാമെന്നും ഇപ്പോള്‍
ജാമ്യം റദ്ദാക്കല്‍ മാത്രമാണ് വിഷയമെന്നും ഡിവിഷന്‍ ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു.
ഇരയുടെ സമ്മതമില്ലാതെയാണ് പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇര അയാളെ തള്ളിമാറ്റകയും വേണ്ട, വേണ്ടയെന്ന് പലതവണ പറയുകയും പ്രതിക്കുമേല്‍ ഛര്‍ദിച്ചുവെന്നും അഭിഭാഷകന്‍ വാദിച്ചു.
സമ്മതമില്ലാത്ത കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരമാണെന്നും ഈ കേസില്‍ സമ്മതമില്ലെന്ന് ഇര തുടര്‍ച്ചയായി പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മുഴുവന്‍ വാദവും കേട്ട ശേഷം ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ അടിസ്ഥാനമില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കാണുന്നില്ലെന്ന് പ്രത്യേകാനുമതി ഹരജി തള്ളി ജഡ്ജിമാര്‍ വ്യക്തമാക്കി.
ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഹിരേമത്തിന് ഇടക്കാല ജാമ്യം നല്‍കി മെയ് 13 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.






