ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ്പില്‍ ഒരിക്കല്‍ മാത്രം കാണാന്‍ അനുവദിക്കുന്ന വ്യൂ വണ്‍സ് ഉള്‍പ്പെടെ മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി വരുന്നു.
മാതൃകമ്പനിയായ ഫേസ് ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗും വാട്‌സാപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ടും ഇക്കാര്യം വാബീറ്റാഇന്‍ഫോ വൈബ് സൈറ്റിനോട് സ്ഥിരീകരിച്ചു. വാട്‌സാപ്പില്‍ വരുന്ന മാറ്റങ്ങളും ഫീച്ചറുകളും മുന്‍കൂട്ടി അറിയിക്കുന്ന സൈറ്റാണ് വാബീറ്റാഇന്‍ഫോ.
![]() |
അഞ്ജലിയുടെ ലൗ ജിഹാദ് ആവിയായി;കത്തെഴുതി വെച്ചത് കബളിപ്പിക്കാന്‍ |
ഉള്ളടക്കം ലഭിച്ചയാള്‍ അത് കണ്ടയുടന്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് വ്യൂവണ്‍സ്. ഒരു അക്കൗണ്ടില്‍നിന്ന് നാല് ഡിവൈസുകളില്‍ കണക്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് മറ്റൊരു പുതിയ ഫീച്ചര്‍. എല്ലാ പുതിയ ചാറ്റുകള്‍ക്കും ഡിസപ്പിയറിംഗ് മെസേജസ് ബാധകമാക്കാനും അനുവദിക്കും.
മള്‍ട്ടി ഡിവവൈസ് കണക്ഷന്‍ രണ്ടു മാസത്തിനകമാണ് നിലവില്‍ വരിക. ഇതോടെ ഐപാഡിലും വാട്‌സാപ്പ് ഉപോയിക്കാന്‍ കഴിയും.
![]() |
പെണ്‍കുട്ടിയുടെ പേരില്‍ തര്‍ക്കം; 19 കാരനെ നാലുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു |
ഡിസപ്പിയറിംഗ് മെസേജ് വാട്‌സാപ്പ് കഴിഞ്ഞ വര്‍ഷം തന്നെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഏഴു ദിവസത്തിനകം ചാറ്റ് അപ്രത്യക്ഷമാകുന്നതായിരുന്നു അത്. എല്ലാ ചാറ്റുകളും ഉടന്‍ തന്നെ അപ്രത്യക്ഷമാകുന്ന സംവിധാനം തെരഞ്ഞെടുക്കാന്‍ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ സാധ്യമാകും.
ഫോട്ടോകളും വിഡിയോകളും കണ്ടയുടന്‍ അപ്രത്യക്ഷമാകുന്നതാണ് വ്യൂവണ്‍സ് ഫീച്ചറെങ്കിലും ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സമയം ലഭിക്കുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.