പബ്ലിസിറ്റിക്ക് വേണ്ടി ഹരജി, നടി ജൂഹി ചൗളക്ക് 20 ലക്ഷം രൂപ പിഴ

ന്യൂദല്‍ഹി- രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹരജി ഫയല്‍ ചെയ്ത നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗളക്ക് ദല്‍ഹി ഹൈക്കോടതി 20 ലക്ഷം രൂപ പിഴ വിധിച്ചു.
വെറും പബ്ലിസിറ്റിക്കുവേണ്ടിയുള്ള തെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി ഹൈക്കോടതി തള്ളിയത്. കോടതി വാദം കേള്‍ക്കുന്നതിന്റെ ലിങ്ക് ഹരജിക്കാരി ജൂഹിചൗള സമൂഹ മാധ്യമങ്ങളില്‍നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. ഇതുകാരണം മൂന്ന് തവണ വാദം കേള്‍ക്കല്‍ തടസ്സപ്പെട്ടിരുന്നു. തടസ്സങ്ങളുണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തി ദല്‍ഹി പോലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അഞ്ജലിയുടെ ലൗ ജിഹാദ് ആവിയായി;കത്തെഴുതി വെച്ചത് കബളിപ്പിക്കാന്‍

രാജ്യത്ത് ഏര്‍പ്പെടുത്തുന്ന അതിവേഗ ഇന്റര്‍നെറ്റിനായുള്ള 5ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യ ജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും എല്ലാ ജന്തുജാലങ്ങള്‍ക്കും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഹരജി അപാകതകള്‍ നിറഞ്ഞതും മാധ്യമ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും ജസ്റ്റിസ് ജെ.ആര്‍. മിധ പറഞ്ഞു.

 

Latest News