പെണ്‍കുട്ടിയുടെ പേരില്‍ തര്‍ക്കം; 19 കാരനെ നാലുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു

ന്യൂദല്‍ഹി- തെക്കന്‍ ദല്‍ഹിയില്‍ പിതാവിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പോയ 19 കാരന്‍ കുത്തേറ്റു മരിച്ചു. പെണ്‍കുട്ടിയുടെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നാല് യുവാക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
19 കാരനായ കുനാലിനെ നാലു പേര്‍ തടഞ്ഞുനിര്‍ത്തുന്നതും കുത്തിപരിക്കേല്‍പിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റത്തിനു കേസെടുത്തതായും പോലീസ് പറഞ്ഞു.

 

Latest News