ഓൺലൈൻ സെക്‌സ് വാണിഭം; രശ്മി നായരെയും പശുപാലനെയും ഹാജരാക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം- മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ മോഡൽ രശ്മി ആർ നായരും ഭർത്താവ് രാഹുൽ പശുപാലനും അടക്കമുള്ള 13 പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ്. എല്ലാ പ്രതികളെയും ജൂലൈ അഞ്ചിന് ഹാജരാക്കാനാണ് ഉത്തരവിട്ടത്. 
കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്‌സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ കേസിൽ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ, കൊള്ളസംഘത്തലവനുമായ അക്ബർ എന്ന അബ്ദുൾ ഖാദർ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30), പാലക്കാട് സ്വദേശി ആശിഖ് (34), മൈനർ പെൺകുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശി ബ്രോക്കർ ലിനീഷ് മാത്യു (35), കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31) , താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് മറ്റു പ്രതികൾ. ബാംഗഌരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസവും  ഈ കേസിൽ ജയിലിലായിരുന്നു. പിന്നീടാണ് ജാമ്യം അനുവദിച്ചത്. 


പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍

2015 ജനുവരിക്കും നവംബറിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം.  കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈൽ പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു.

എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തു. െ്രെകം ബ്രാഞ്ച് ' ഓപ്പറേഷൻ ബിഗ്ഡാഡി ' എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഇതിന് ഒടുവിലാണ് രശ്മി നായരും സംഘവും പിടിയിലായത്.
 

Latest News