പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍

ബ്രസ്സല്‍സ്- സെമിത്തേരിയില്‍ കാമുകനെ കാണാനെത്തിയ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അഞ്ച് കൗമാരക്കാര്‍ പിടിയില്‍. ബെല്‍ജിയത്തിലെ ഗെന്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ബലാത്സംഗത്തിനിരയായി നാലാം ദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.
19 വയസ്സുവരെ പ്രായമുള്ള കൗമാരക്കാരാണ് പിടിയിലായത്.
സെമിത്തേരിയിലെത്തിയ പെണ്‍കുട്ടിയെ കാമുകനും മറ്റു നാല് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസും പ്രോസിക്യൂട്ടര്‍മാരും പറഞ്ഞു.
പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

 

Latest News