'എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ'?  നസ്രിയ ഫഹദിനെ പ്രപ്പോസ് ചെയ്തത് ഇങ്ങനെ 

ആലപ്പുഴ-മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂര്‍ ഡെയ്‌സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്. ഇപ്പോഴിതാ താങ്കളുടെ പ്രണയത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
നസ്രിയയാണ് ഫഹദിനെ പ്രൊപ്പോസ് ചെയ്തത്. ബാംഗ്ലൂര്‍ ഡെയ്‌സ് ഷൂട്ടിങ്ങിനിടെയാണ് ഇരുവരം കൂടുതല്‍ അടുത്തത്. ചിത്രീകരണത്തിനിടെ ഞങ്ങളിങ്ങനെ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങിയെന്ന് ഫഹദ് പറയുന്നു. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു' ഫഹദ് ഫാസില്‍ പറഞ്ഞു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ 'കൂടെ'യിലൂടെ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തി. പിന്നീട് ഫഹദിനൊപ്പം ട്രാന്‍സിലും നടി വേഷമിട്ടു. തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് മലയാളത്തിന്റെ താര ദമ്പതികള്‍. 


പീഡന ദൃശ്യങ്ങള്‍ വൈറലായി, 14 കാരി ജീവനൊടുക്കി, അഞ്ച് കുട്ടികള്‍ പിടിയില്‍

 

Latest News