Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാങ്കുവിളി കുട്ടികളെ പേടിപ്പിക്കുന്നു; നടിയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം

കയ്റോ- ചില ബാങ്കുവിളികള്‍ കുട്ടികളേയും ടൂറിസ്റ്റുകളേയും പേടിപ്പിക്കുന്നുവെന്ന പ്രശസ്ത ഈജിപഷ്യന്‍ നടി ശിറീന്‍ റിദയുടെ അഭിപ്രായ പ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധം. ചില മുഅദ്ദിന്‍മാരുടെ ശബ്ദം അരോചകവും ഗര്‍ജനവുമാണെന്നായിരുന്നു ഒരു സ്വകാര്യ ചാനലില്‍ അഭിമുഖത്തിനിടെ റിദ പറഞ്ഞത്. ഈ മുഅദ്ദിന്‍മാരുണ്ടാക്കുന്ന ശല്യത്തിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്നും നടി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നടിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ മതവിരുദ്ധയായും നടിയെ ചിത്രീകരിച്ചു. 

പാര്‍ലമെന്റ് അംഗമായ ഹനി മോര്‍ഗനും നടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ബാങ്കുവിളിയെ നടി അപമാനിച്ചെന്ന് ഹനി പറഞ്ഞു. ബാങ്കു വിളിക്കുന്ന മുഅദ്ദിന്‍മാര്‍ക്ക് ഉന്നതമായ സ്ഥാനമാണുള്ളത്. ഈജിപ്ത് പോലുള്ള ഒരു ഇസ്ലാമിക രാജ്യത്ത് ഈ തരത്തില്‍ ഇവരെ അവഹേളിക്കരുത്. നടിക്കെതിരെ പരാതി നല്‍കും- ഹനി വ്യക്തമാക്കി. 

അതേസമയം പള്ളികളെ നിയന്ത്രിക്കുന്ന വഖഫ് മന്ത്രാലയം നടിയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ പ്രസ്താവന ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതു കൊണ്ടാണ് വലിയ പള്ളികള്‍ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന 20,000-ഓളം ചെറിയ പള്ളികള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയതെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജാബിര്‍ തയാഹ് പറഞ്ഞു.

Latest News