മുംബൈ- വിദ്യാ ബാലന് നായികയായി എത്തുന്ന 'ഷെര്‍നി'യുടെ ടീസര്‍ പുറത്ത്. ചിത്രം ജൂണില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം ആമസോണ്‍ പ്രൈം പുറത്തുവിട്ടിരുന്നു.
ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലായിരിക്കും വിദ്യാ ബാലന് എത്തുക എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍നിന്ന് വ്യക്തമാകുന്നത്. ഏറെ ശ്രദ്ധ നേടിയ ന്യൂട്ടണ്‍ എന്ന ചിത്രത്തിന്റെ സംവിധായകന് അമിത് മസുര്‍കര്‍ ആണ് ഷെര്‍നി ഒരുക്കുന്നത്.
മുകുള്‍ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ വിദ്യാ ബാലന്റെ ശകുന്തളാദേവി എന്ന ചിത്രത്തിന്റെ വലിയ സ്വീകാര്യതക്കുശേഷം ആമസോണും അബുന്ഡാന്ഡിയയും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്ന ചിത്രമാണ് ഷെര്‍നി.






