Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിനയ് മേനോനെ അറിയുമോ, ചെൽസിയുടെ വിജയത്തിന് പിന്നിലെ മലയാളി കയ്യൊപ്പ്

ലണ്ടൻ- യൂറോപ്യൻ ഫുട്‌ബോളിന്റെ രാജാക്കന്മാരായി ചെൽസി കിരീടം ചൂടിയപ്പോൾ ്അവരുടെ വിജയത്തിന് പിന്നിലെ സാന്നിധ്യമായി ഒരു മലയാളിയും. ചെൽസി താരങ്ങൾക്ക് യോഗ പരിശീലിപ്പിക്കുന്ന മലയാളി വിനയ് മേനോന് ചെൽസി ജേതാക്കളായപ്പോൾ ലോകം കീഴടക്കിയ സന്തോഷം. 
2009 മുതൽ ചെൽസി ടീമിന്റെ വെൽനസ്സ് കൺസൽട്ടന്റ് ആണ് എറണാകുളം ചെറായി സ്വദേശിയായ വിനയ് മേനോൻ. ദുബായിൽ ജുമൈറ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സമയത്താണ് വിനയ് മേനോനെ തേടി ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന്റെ ക്ഷണം എത്തുന്നത്. തുടക്കത്തിൽ റോമൻ അബ്രമോവിച്ചിന്റെ പേർസണൽ ഹെൽത്ത് കൺസൽട്ടന്റ് ആയി ജോലി ചെയ്ത വിനയ് മേനോൻ തുടർന്ന് ചെൽസി ടീമിനൊപ്പം ചേരുകയായിരുന്നു.


ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച വിനയ് മേനോൻ കേരളത്തിനു വേണ്ടി സംസ്ഥാന തലത്തിൽ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം എടുത്ത വിനയ് മേനോൻ സ്‌പോർട്‌സ് സൈക്കോളജിയിൽ എം ഫിലും സ്വന്തമാക്കി.

Latest News