മനാമ- കോവിഡ് വ്യാപനം ഉയർന്ന തോതിലായതോടെ ബഹ്‌റൈൻ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, എന്നിവ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച തുറക്കില്ല. സലൂണുകൾ, സ്പാകൾ, ബാർബർ ഷോപ്പുകൾ, എന്നിവയും അടക്കും. അടുത്ത രണ്ടാഴ്ചത്തേക്ക് മുഴുവൻ പൊതുപരിപാടികളും ബഹ്‌റൈൻ വിലക്കി. സ്വകാര്യ ജിമ്മുകൾ, ബീച്ചുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയും അടക്കും. ഗവൺമെന്റ് ഓഫീസിലെ 70 ശതമാനം ജീവനക്കാർ വർക്ക് അറ്റ് ഹോം രീതിയിലേക്ക് മാറും. സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്‌റ്റോറുകൾ, ഫിഷ് കടകൾ, ബേക്കറികൾ, ഗ്യാസ് സ്റ്റേഷനുകൾ, ആശുപത്രികൾ, എ.ടി.എം തുടങ്ങിയവ പ്രവർത്തിക്കും.