ബോളിവുഡില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് സാമന്ത അക്കിനേനി

മുംബൈ- തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് സാമന്ത അക്കിനേനി. എന്തുകൊണ്ടാണ് ബോളിവുഡില്‍ ഒരു സിനിമയും ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു താരം. ബോളിവുഡ് ഹങ്കാമക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.ചിലപ്പോള്‍ തന്റെ പേടികൊണ്ടാകുമെന്നും ഇവിടെ കഴിവുള്ളവര്‍ നിരവധിപേരുണ്ടെന്നും താരം പറഞ്ഞു. ബോളിവുഡില്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ആമസോണില്‍ റിലീസിനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസാണ് സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. സാമന്ത അക്കിനേനി വളരെ ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കി കരിയറില്‍ മുന്നേറിയ താരമാണ്. പല ബോളിവുഡ് താരങ്ങളേയും പോലെ പ്രണയക്കുരുക്കിലായിരുന്നു സാമന്തയും. മൂന്ന് വര്‍ഷം മുമ്പ് അതങ്ങ് അവസാനിപ്പിച്ചു. ലവ് അഫയര്‍ ബ്രേക്കായതിനെ കുറിച്ചും സാമന്തയ്ക്ക് പറയാനുണ്ട്. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന ഒരാളാണ് മുന്‍ കാമുകന്‍. ഇതധികം മുന്നോട്ട് പോവില്ലെന്ന് സാമന്ത തിരിച്ചറിയുകയായിരുന്നു. പ്രണയവുമായി മുന്നേറിയിരുന്നുവെങ്കില്‍ തമിഴിലെ സാവിത്രിയുടെ ഗതി തനിക്കുണ്ടാവുമായിരുന്നു. ജമിനി ഗണേശന്റെ പ്രണയിനിയായിരുന്ന സാവിത്രിയെയാണ് സാമന്ത ഉദ്ദേശിച്ചത്. മുന്‍ കാമുകന്റെ പേര് വെളിപ്പെടുത്താന്‍ സാമന്ത തയാറായിട്ടില്ല. 
 

Latest News