ദുബായ്- ഇന്ത്യയില്‍നിന്ന് വിമാന വിലക്ക് തുടരുന്ന യു.എ.ഇയിലേക്ക് എത്താന്‍ ഒരു ഇന്ത്യന്‍ കുടുംബം ചാര്‍ട്ടേഡ് വിമാനത്തിന് ചെലവഴിച്ചത് 55 ലക്ഷം രൂപ. ഊദുല്‍ അന്‍ഫര്‍ എന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ഉടമയായ മുഷ്താഖ് അന്‍ഫറാണ് വന്‍ തുക മുടക്കി കുടുംബ സമേതം ദുബായിലെത്തിയത്.
മടങ്ങിയെത്താന്‍ മറ്റൊരു മാര്‍ഗവും സ്വീകരിക്കാന്‍ ഇല്ലാതിരുന്നതിനാലാണ് ഈ മാര്‍ഗം തെരഞ്ഞെടുത്തതെന്ന് അന്‍ഫാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഇതിന് സഹായമൊരുക്കിയ ദുബായ് വ്യോമയാന അതോറിറ്റിയെ അദ്ദേഹം അഭിനന്ദനം അറിയിച്ചു. അസമിലെ ഗുവാഹതിയില്‍നിന്നാണ് അദ്ദേഹം ദുബായിലെത്തിയത്.
നിരവധി വ്യവസായികളാണ് ഇപ്രകാരം വന്‍തുക മുടക്കി തിരിച്ചെത്തുന്നത്. മാതാവിനെ കാണാനാണ് അന്‍ഫര്‍ അസമില്‍ പോയത്. എന്നാല്‍ മടങ്ങിവരവ് വൈകിയതോടെ ബിസിനസിനെ ബാധിച്ചു.
അല്‍ റാസ് ഗ്രൂപ്പ് എം.ഡിയും മലയാളിയുമായ പി.ഡി ശ്യാമളനും കുടുംബവും നാല് ജീവനക്കാരും ഇതുപോലെ അടുത്ത് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയത് രണ്ട് ലക്ഷം ദിര്‍ഹം മുടക്കിയാണ്.






