Sorry, you need to enable JavaScript to visit this website.

ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് ജയം

ബംഗ്ലദേശ് താരത്തിന്റെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്ന ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലകെ.

ധാക്ക- ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിന് 33 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് നേടിയ 257 റൺസ് പിന്തുടർന്നെത്തിയ ശ്രീലങ്ക 224 ന് എല്ലാവരും പുറത്തായി. 48.1 ഓവർ മാത്രമേ ലങ്കൻ താരങ്ങൾക്ക് ബാറ്റ് ചെയ്യാനായുള്ളൂ. ലങ്കൻ നിരയിൽ വനിന്ദു ഹസരങ്കെ അറുപത് പന്തിൽനിന്ന് 74 റൺസ് നേടി. കുശാൽ പെരേര മുപ്പതും കുശാൽ മെൻഡിസ് 24 ഉം ഇസ്രു ഉഡാനെ 21ഉം ധനുഷ്‌ക ഗുണതിലകെ 21 ഉം റൺസ് നേടി. മുഷ്ഫിഖുർ റഹ്മാൻ 87 പന്തിൽനിന്ന് 84 റൺസ് നേടി. മഹ്മൂദുല്ല 54 ഉം നായകൻ തമീം ഇഖ്ബാൽ 52 ഉം റൺസ് നേടി. 
 

Latest News