Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീ എന്നും വീക്ക്‌നെസ്സ്; നടി സീനത്തിന് വീക്ക് നല്‍കി സോഷ്യല്‍ മീഡിയ

പ്രശസ്ത നടി സീനത്ത് തന്റെ കുറിപ്പിനു താഴെ പോസ്റ്റ് ചെയ്ത കമന്റുകളിലൊന്നിനു നല്‍കിയ മറുപടി വിവാദമായി. നടിയെ ചോദ്യം ചെയ്ത് പലരും കമന്റ് ചെയ്തു. ജന്മദിനത്തില്‍ മോഹന്‍ലാലിന് ആശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിനു താഴെ
പലരും മോശം കമന്റിട്ടിരുന്നു.
സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ എന്ന ഒരാളുടെ കമന്റിന് സീനത്ത് നല്‍കിയ മറുപടിയാണ് ആളുകളെ ചൊടിപ്പിച്ചത്
മറുപടി  ഇങ്ങനെയായിരുന്നു, 'സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.'
ഈ മറുപടി തീര്‍ത്തും സ്ത്രീകളെയും പുരുഷന്മാരെയും അടച്ചാക്ഷേപിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
പുരുഷന് സ്ത്രീ വിക്‌നെസ് കൊണ്ടല്ല ചേച്ചി നമ്മള്‍ ജനിച്ചത് അത് ആത്മ സമര്‍പ്പണത്തിന്റ ഭാഗമാണ്- എന്ന ഒരു ആരാധകന്റെ മറുപടി ഏറെ ലൈക്ക് നേടി.

https://www.malayalamnewsdaily.com/sites/default/files/2021/05/23/zeenath3.jpg

'സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹന്‍ലാല്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഏതു ആള്‍ക്കൂട്ടത്തില്‍ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ തോന്നാറുണ്ട്, ഉള്ളതുപോലെ എന്നല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാന്‍ ആഗ്രഹിക്കുന്നു. അതിനായി മനസറിഞ്ഞു പ്രാര്‍ത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകള്‍ ലാല്‍ജി'- ഇതായിരുന്നു ലാലിന് ആശംസ നേര്‍ന്നുകൊണ്ടുള്ള സീനത്തിന്റെ പോസ്റ്റ്.

കൂട്ടത്തില്‍ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവന്‍ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാന്‍ നോക്ക്. നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കാം-സീനത്ത് ഇക്കാര്യവും മറുപടിയില്‍ പറഞ്ഞു.


സൗദിയില്‍ ഇതുവരെ ബ്ലാക് ഫംഗസില്ല; കോവിഡ് വര്‍ധനക്ക് കാരണം കുടുംബസംഗമങ്ങള്‍

പ്രസക്തവും ശക്തവുമായ പ്രസ്താവന; സതീശന് ആശംസ നേര്‍ന്ന് സക്കറിയ

Latest News