സൗദിയില്‍ ഇതുവരെ ബ്ലാക് ഫംഗസില്ല; കോവിഡ് വര്‍ധനക്ക് കാരണം കുടുംബസംഗമങ്ങള്‍

സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം ഹെല്‍ത്ത് പാസ്പോർട്ട് കാണിക്കുന്നു.

റിയാദ്- സൗദി അറേബ്യയില്‍ ബ്ലാക് ഫംഗസ് കേസുകള്‍ ഇതവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കേവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കാനുള്ള കാരണം കുടുംബങ്ങളുടെ ഒത്തുചേരലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകളില്‍ 75 ശതമാനവും കുടുംബ സംഗമങ്ങളുമായി ബന്ധപ്പെട്ടതാണ്.
സൗദിയില്‍ ഇതിനകം 12 ദശലക്ഷത്തിലേറെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. കോവിഡ് രണ്ടാം ഡോസുമായി ബന്ധപ്പെട്ട്  പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയണമെന്നും യഥാര്‍ഥ വിവരങ്ങള്‍ കൃത്യസമയത്ത് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയില്‍ 24 മണിക്കൂറിനിടെ 1067 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Latest News