പാക്കിസ്ഥാനികളുമായി ഓണ്‍ലൈന്‍ ചാറ്റ്; രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍

ഭോപ്പാല്‍- ചാരന്മാരെന്ന് കരുതുന്ന പാക്കിസ്ഥാനികളുമായി ഓണ്‍ലൈന്‍ ചാറ്റ് നടത്തിയ രണ്ട് സഹോദരിമാര്‍ മധ്യപ്രദേശില്‍ അറസ്റ്റിലായി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ചാരന്മാരാണ് യുവതികളുമായി ഓണ്‍ലൈന്‍ ബന്ധം പുലര്‍ത്തിയിരുന്നതെന്നാണം സംശയം. എംഹൗ കണ്ടോണ്‍മെന്റ് പ്രദേശത്തുള്ള യുവതികളാണ് പിടിയിലായത്. പോലീസും സൈനിക ഇന്റലിജന്‍സും കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.


പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ ഇപ്പോള്‍ ചേരാം, വിശദാംശങ്ങള്‍


എംഹൗ എന്ന പേരില്‍ അറിയിപ്പെടുന്ന ഡോ.അംബേദ്കര്‍ നഗറിലെ 32 ഉം 28 ഉം വയസ്സായ അധ്യാപികമരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഇവര്‍ക്ക് ഒരു വര്‍ഷത്തിലേറേയായി പാക്കിസ്ഥാനികളുമായി ബന്ധമുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ലോക്കല്‍ പോലീസും മിലിറ്ററി ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് ഇന്‍ഡോര്‍ പോലീസ് ഐ.ജി ഹരി നാരായണ്‍ ചാരിമിശ്ര പറഞ്ഞു.സ്വദേശത്തുനിന്നുള്ള സുപ്രധാന വിവരങ്ങള്‍ അധ്യാപികമാര്‍ പാക്കിസ്ഥാനികള്‍ക്ക് കൈമാറിയെന്ന് സംശയിക്കുന്നതായും ഐ.ജി പറഞ്ഞു.


സൗദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് വാക്‌സിന്‍; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

പാക്കിസ്ഥാനികള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ ചാറ്റുകളെ കുറിച്ച് പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതികള്‍ പോലീസിന്റേയും ഇന്റലിജന്‍സിന്റേയും നിരീക്ഷണത്തിലായിരുന്നു. മുഹ്‌സിന്‍, ദിലാവര്‍ എന്നീ പേരുകളില്‍ ബന്ധപ്പെട്ട പാക്കിസ്ഥാനികള്‍ വിരമിച്ചവരോ സര്‍വീസലുള്ളവരോ ആയ നേവി ഉദ്യോഗസ്ഥരാണെന്നും ഇവര്‍ ഐ.എസ്.ഐക്ക് വേണ്ടിയാണ് ചാരപ്പണി നിര്‍വഹിക്കുന്നതെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest News