യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വിതരണം തുടങ്ങി

ദുബായ്- യുഎഇയില്‍ 12നു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോന്‍ടെക് വാക്‌സിന്‍ വിതരണം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കോവിഡ് സേവന കേന്ദ്രങ്ങളായ സെഹ സെന്ററുകളില്‍ വാക്‌സിന്‍ ലഭിക്കും. അബുദബി, ദുബായ്, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലായി 60 സെഹ സെന്ററുകളാണ് ഉള്ളത്. ഇവിടെ ഫൈസര്‍ വാക്‌സിനു പുറമെ സിനോഫാം വാക്‌സിനും ലഭിക്കും. 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും 16നു മുകളില്‍ പ്രായമുള്ളവര്‍ക്ക് സിനോഫാം വാക്‌സിനുമാണ് നല്‍കുന്നത്. 

കോവിഡ് ബാധിച്ചവര്‍, സമീപകാലത്ത് കോവിഡ് സുഖപ്പെട്ടവര്‍, കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാര്‍, ഗര്‍ണിഭിണികള്‍, രാജ്യത്തിനു പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍, വാക്‌സിന്‍ അലര്‍ജി ഉള്ളവര്‍, വാക്‌സിന്‍ പാര്‍ശ്വഫലമുണ്ടാക്കുന്നവര്‍ എന്നിവരെ വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

Latest News