ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉടനെ പിന്‍വലിക്കില്ല

ദോഹ- ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു.

പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചും മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചു. രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായും രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഫലപ്രദമായതായും യോഗം വിലയിരുത്തി

ഈ നില തുടര്‍ന്നാല്‍ ഈ മാസം 28 മുതല്‍ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനാണ് തീരുമാനം

Latest News