ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു; 590 പേര്‍ കൂടി പിടിയില്‍

ദോഹ- ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്  590 പേര്‍ കൂടി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 11 പേരെയാണ് അറസ്റ്റ് ചെയ്തത്. വളരെ ഗുരുതരമായ സാമൂഹ്യ പ്രതിസന്ധിയാണിത്. ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗമുള്ളവര്‍ പുറത്തിറങ്ങുന്നത് സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 451 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 41 പേര്‍, , അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടിയതിന് 7 പേര്‍, കോര്‍ണിഷിലും പാര്‍ക്കുകളിലും കൂട്ടം കൂടിയതിന് 72 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 8 പേര്‍ എന്നിങ്ങനെയാണ് പോലീസ് പിടികൂടിയ മറ്റു ലംഘനങ്ങള്‍

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ് .

രാജ്യത്തിന്റേയയും ജനങ്ങളുടേയും സുരക്ഷയുമായയി ബന്ധപ്പെട്ടതിനാല്‍ കോവിഡ് പ്രോട്ടോക്കോല്‍ ലംഘനങ്ങളെ വളരെ ആഭ്യന്തര മന്ത്രാലയം വളരെ ഗുരുതരമായാണ് കാണുന്നത്.

Latest News