Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദോഹ- തിരുവനന്തപുരം സ്വദേശി പട്ടാണിക്കടയില്‍ മുഹമ്മദ് ഷാഫി ( 50 ) ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു.ഖത്തറില്‍ ബലദിയ്യ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു . നാട്ടില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ക്‌ളര്‍ക്കായിരുന്നു. ലീവെടുത്ത് ദോഹയിലെത്തിയ അദ്ദേഹം കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മുനിസിപ്പാലിറ്റിയില്‍ സൂപ്പര്‍വൈസറായിരുന്നു.

ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്.. ഗുരുതരമായി രോഗം ബാധിച്ച് ഒരു മാസത്തിലേറെയായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മെബൈരിക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
തിരുവനന്തപുരത്തിനടുത്ത് പുലിപ്പാറ പാങ്ങോട് സ്വദേശിയാണ് . നിഷയാണ് ഭാര്യ. ഫാത്തിമ ( 14 ) ഏക മകളാണ്.

 

Latest News