ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, 613 പേര്‍ പിടിയില്‍

ദോഹ- ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിത്യവും നിരവധി പേരാണ് പിടിയിലാവുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കഴിഞ്ഞ ദിവസം  613 പേര്‍ പിടിയിലായതായി ആഭ്യയന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 522 പേരേയും , കോര്‍ണിഷിലും പാര്‍ക്കുകളില്‍ കൂട്ടം ചേര്‍ന്നതിന് 7 പേരേയയും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 48 പേരേയും, അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടിയതിന് 32 പേരേയയും മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേരേയുമാണ് പോലീസ് പിടികൂടിയത്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Latest News