നന്ദു  ഞാനടക്കമുള്ള പലര്‍ക്കും  പ്രചോദനമായി-മഞ്ജു വാര്യര്‍

കൊച്ചി- കാന്‍സര്‍ അതിജീവന പോരാളി നന്ദുമഹാദേവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് താങ്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. താനടക്കം പലര്‍ക്കും പ്രചോദനമായ നന്ദുവിന് നന്ദിയെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു ഇന്ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട്ടെ എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ചായിരുന്നു മരണപ്പെട്ടത്. ക്യാന്‍സര്‍ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായ വ്യക്തിയാണ് നന്ദു മഹാദേവ. സോഷ്യല്‍ മീഡിയയില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടുളള നന്ദു മഹാദേവയുടെ പോസ്റ്റുകള്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിജീവനം എന്ന സംഘടനയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. സോഷ്യല്‍ മീഡിയയില്‍ നന്ദുവിന് വലിയ പിന്തുണയാണ്  ലഭിച്ചിരുന്നത്. 

Latest News