ജന്മദിനാഘോഷം സംഘടിപ്പിച്ച ലുകാകുവിന് പിഴ

മിലാന്‍- കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ റോമിലു ലുകാകുവിനും സഹതാരങ്ങളടക്കമുള്ള അതിഥികള്‍ക്കും പിഴ. മിലാനിലെ ആഡംബര ഹോട്ടലില്‍ വ്യാഴാഴ്ച അര്‍ധരാത്രി നടന്ന പാര്‍ട്ടിയില്‍ ഇന്ററിലെ സഹതാരങ്ങളായ അഷ്‌റഫ് ഹാകിമി, ഇവാന്‍ പെരിസിച്, ആഷ്‌ലി യംഗ് എന്നിവടക്കം 24 പേരാണ് പങ്കെടുത്തത്. ലുകാകുവിന്റെ 28-ാം ജന്മദിനം ആഘോഷിക്കാന്‍ ഒത്തുകൂടിയതായിരുന്നു ഇവരെല്ലാം. വിവരമറിഞ്ഞ ഹോട്ടലിലെത്തിയ പോലീസ്, കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ചതിന് എല്ലാവര്‍ക്കും പിഴ ചുമത്തുകയായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ ചാമ്പ്യന്‍പട്ടം ഉറപ്പാക്കിക്കഴിഞ്ഞ ഇന്റര്‍, വ്യാഴാഴ്ച റോമയെ തോല്‍പിച്ചതിനുശേഷമാണ് ലുകാകു പാര്‍ട്ടി സംഘടിപ്പിച്ചത്. ആ മത്സരത്തില്‍ ബെല്‍ജിയം താരം സ്‌കോര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടിയെന്നല്ലാതെ പാര്‍ട്ടിയൊന്നും സംഘടിപ്പിടിച്ചില്ലെന്നാണ് ലുകാകുവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Latest News