Sorry, you need to enable JavaScript to visit this website.

അറബ് കപ്പ് യോഗ്യതാ  മത്സരങ്ങള്‍ ജൂണ്‍ 19 മുതല്‍ 

ദോഹ- 2021 ഡിസംബര്‍ ഒന്നു മുതല്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് ഖത്തറിനുള്ള യോഗ്യതാ മത്സരങ്ങള്‍ ജൂണ്‍ 19 ന് ആരംഭിക്കും. ജൂണ്‍ 25 വരെയാണ് മത്സരങ്ങള്‍. 
പങ്കെടുക്കുന്ന മൊത്തം 23 അറബ് ടീമുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ ഫിഫ ലോക റാങ്കിംഗിലെ മികച്ച ഒമ്പത് ടീമുകളായ തുനീഷ്യ (26), അള്‍ജീരിയ (33), മൊറോക്കോ (34), ഈജിപ്ത് (46), ആതിഥേയരായ ഖത്തര്‍ (58), സൗദി അറേബ്യ (65), ഇറാഖ് (68), യു.എ.ഇ (73), സിറിയ (79) എന്നിവയാണ് ആദ്യ വിഭാഗത്തിലുള്ളത്. 
ഒമാന്‍ (80), ലെബനന്‍ (80), ജോര്‍ദാന്‍ (95), ബഹ്റൈന്‍ (99), മൗറിത്താനിയ (101), ഫലസ്തീന്‍ (104), ലിബിയ (119), സുഡാന്‍ (123), കൊമറോസ് (131), യെമന്‍ (145), കുവൈത്ത് (148), ദക്ഷിണ സുഡാന്‍ (169), ജിബൂട്ടി (183), സൊമാലിയ (197) എന്നീ 14 ടീമുകളാണ് രണ്ടാം വിഭാഗത്തിലുള്ളത്. -അമാനുല്ല വടക്കാങ്ങര

Latest News