Sorry, you need to enable JavaScript to visit this website.

ബാഴ്‌സലോണക്ക് തിരിച്ചടി, റയല്‍ അവസരം മുതലാക്കുമോ?

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ബാഴ്‌സലോണയെ നൗകാമ്പില്‍ അത്‌ലറ്റിക്കോ മഡ്രീഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇതോടെ കിരീടപ്പോരാട്ടത്തില്‍ അത്‌ലറ്റിക്കൊ നിര്‍ണായക ചുവട് വെച്ചു. മൂന്നു മത്സരം ശേഷിക്കെ അത്‌ലറ്റിക്കോക്ക് ബാഴ്‌സലോണയെക്കാള്‍ രണ്ട് പോയന്റ് ലീഡുണ്ട്. 2014 നു ശേഷം ആദ്യമായി കിരീടമുയര്‍ത്തുന്നതിന്റെ പടിവാതില്‍ക്കലാണ് അവര്‍. അത്‌ലറ്റിക്കോയെ തോല്‍പിച്ചിരുന്നുവെങ്കില്‍ ബാഴ്‌ലോണക്ക് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ നാളെ സെവിയയെ തോല്‍പിച്ചാല്‍ റയല്‍ മഡ്രീഡിന് അത്‌ലറ്റിക്കോയെ മറികടക്കാം. ഇപ്പോള്‍ അത്‌ലറ്റിക്കോക്ക് മൂന്ന് പോയന്റ് പിന്നിലാണ് റയല്‍. എന്നാല്‍ പരസ്പരമുള്ള കളികളില്‍ റയലിനാണ് മുന്‍തൂക്കം. സെവിയ ലീഗില്‍ നാലാം സ്ഥാനത്താണ്. അത്‌ലറ്റിക്കോക്ക് ഏഴ് പോയന്റ് പിന്നിലാണ് സെവിയ. 
അത്‌ലറ്റിക്കോയാണ് നന്നായി കളിച്ചതെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. മുന്‍ ക്ലബ്ബിന്റെ തട്ടകത്തില്‍ ഗോളടിക്കാന്‍ ലൂയിസ് സോറസിന് സാധിച്ചില്ല. 
 

Latest News