Sorry, you need to enable JavaScript to visit this website.

ഒരു ദിനം രണ്ട് ഹോക്കി ഒളിംപ്യന്മാരെ കോവിഡ് കവര്‍ന്നു

ലഖ്‌നൗ - ഒരു ദിവസത്തിനിടയില്‍ രണ്ട് ഹോക്കി ഒളിംപ്യന്മാരെ കോവിഡ് കവര്‍ന്നു. ഇന്ത്യ അവസാനമായി ഹോക്കി സ്വര്‍ണം നേടിയ 1980 ലെ മോസ്‌കൊ ഒളിംപിക്‌സില്‍ ടീമംഗങ്ങളായിരുന്ന രവീന്ദര്‍ പാല്‍ സിംഗും (61) എം.കെ കൗശിക്കുമാണ് ഓര്‍മയായത്. കൗശിക് പുരുഷ, വനിതാ ടീമുകളുടെ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രവീന്ദര്‍പാല്‍ രാവിലെയും കൗശിക് വൈകുന്നേരവുമാണ് മരിച്ചത്. 
ഏപ്രില്‍ 24 ന് കോവിഡ് പോസിറ്റിവായ ശേഷം ആശുപത്രിയിലായിരുന്നു രവീന്ദര്‍പാല്‍ സിംഗ്. വ്യാഴാഴ്ച നെഗറ്റിവായ ശേഷം സാധാരണ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായി.

Latest News