Sorry, you need to enable JavaScript to visit this website.

ഒടുവില്‍ സോള്‍സ്‌ക്ജയറിന് ഒരു ഫൈനല്‍

റോം - ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയര്‍ കോച്ചായ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യമായി ഒരു പ്രധാന ഫൈനലിലെത്തി. രണ്ടാം പാദ സെമി ഫൈനലില്‍ റോമയോട് 2-3 ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ ഗംഭീരമായ 6-2 വിജയം യുനൈറ്റഡിന് ഫൈനല്‍ ബെര്‍ത്ത് നേടിക്കൊടുത്തു (മൊത്തം 8-5). എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ പോലെ ഇംഗ്ലിഷ് ഫൈനലിന് അവസരം തെളിഞ്ഞില്ല. പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സനലിനെ 2-1 ന് തോല്‍പിച്ച് വിയ്യാറയല്‍ ഫൈനലിലെത്തി. രണ്ടാം പാദം ഗോള്‍രഹിതമായിരുന്നു. ഈ മാസം 26 ന് പോളണ്ടിലെ ഗദാന്‍സ്‌കിലാണ് കലാശക്കളി. 
ഡേവിഡ് ഡി ഗിയയുടെ ഉജ്വല സെയ്‌വുകളാണ് യുനൈറ്റഡിന്റെ വലയില്‍ വീണ ഗോളുകളുടെ എണ്ണം മൂന്നിലൊതുക്കിയത്. ഒന്നര വര്‍ഷത്തിനിടെ നാല് പ്രധാന ടൂര്‍ണമെന്റുകളുടെ സെമി ഫൈനലില്‍ യുനൈറ്റഡ് തോറ്റിരുന്നു. 2017 ലാണ് യുനൈറ്റഡ് അവസാനമായി ഒരു ട്രോഫി നേടിയത്. ജോസെ മൗറിഞ്ഞോയുടെ കീഴില്‍ യൂറോപ്പ കപ്പ് തന്നെയാണ് അവ സാനം ജയിച്ചത്.
 

Latest News