ബഹ്‌റൈനില്‍ പി.സി.ആര്‍ ഒഴിവാക്കി; ഗള്‍ഫ് പൗരന്മാര്‍ക്ക് മാത്രം

മനാമ - ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ബഹ്‌റൈന്‍ സന്ദര്‍ശകരെ പി.സി.ആര്‍ പരിശോധന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. കൊറോണ വാക്‌സിന്‍ സ്വീകരിച്ചവരെയും രോഗമുക്തി നേടിയവരെയുമാണ് രാജ്യത്ത് എത്തുമ്പോഴുള്ള പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുക. പെരുന്നാള്‍ ദിവസം മുതല്‍ ഇത് പ്രാബല്യത്തില്‍വരും.
വാക്‌സിന്‍ സ്വീകരിച്ചതും രോഗമുക്തി നേടിയതും ഔദ്യോഗിക ആപ്പുകള്‍ വഴി സ്ഥിരീകരിക്കുകയോ ആരോഗ്യ മന്ത്രാലയങ്ങള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയോ ചെയ്യുന്നവരെയാണ് നിര്‍ബന്ധിത പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുക. ഇവര്‍ ക്വാറന്റൈന്‍ പാലിക്കേണ്ടതുമില്ല. വാക്‌സിന്‍ സ്വീകരിക്കാത്ത, രോഗമുക്തി നേടാത്ത ആറു മുതല്‍ പതിനേഴു വരെ വയസ് പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്ക് പുതിയ ഇളവുകള്‍ ലഭിക്കില്ല.

 

Latest News